LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് പത്ത് ഇന കർമ്മപദ്ധതി തയ്യാറാക്കി.

തിരുവമ്പാടി:മലയോരമേഖലയിൽ ഇടമഴ പെയ്തതിനാലും വേനൽ കടുത്തതിനാലും ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ ചേർന്ന ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനിൽ പത്ത് ഇന കർമ്മപദ്ധതി തയ്യാറാക്കി.

പത്തിന് കർമ്മ പദ്ധതികൾ

1) അജൈവ മാലിന്യം പൂർണമായും (100% ) വാതിൽപ്പടി ശേഖരണം നടത്തുക, ജൈവമാലിന്യം പൂർണമായും (100%) ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, മാലിന്യ കൂനകൾ ഇല്ലാത്ത വൃത്തിയുള്ള പൊതു ഇടം സൃഷ്ടിക്കുക, തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക.

2) ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഡ്രൈ ഡേ ആചരണം വീടുകളിൽ ഞായറാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും സ്കൂളുകളിൽ വെള്ളിയാഴ്ചയും നടത്തണം.3) ശുചീകരണം-സ്ഥാപന ശുചീകരണം ഏപ്രിൽ 11നും വീടുകളിലെ ശുചീകരണം ഏപ്രിൽ 12നും പൊതുയിടങ്ങളിലെ ശുചീകരണം ഏപ്രിൽ 28, 29 തീയതികളിലും നടത്തണം.

4) എലിപ്പനി പ്രതിരോധ പ്രവർത്തനം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം, ബോധവൽക്കരണം ,എലി നശീകരണ പ്രവർത്തനങ്ങൾ.

5)ഹെൽത്ത് സ്ക്വാഡുകൾ വാർഡ് തലത്തിൽ 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ രൂപീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കണം.

6) തോട്ടങ്ങളിലേക്ക് നീങ്ങാം – ഏപ്രിൽ 19 ,20 തീയതികളിൽ റബ്ബർ, കൊക്കോ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിലെ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കണ്ടെയ്നറുകൾ തോട്ടം ഉടമകളുടെ നേതൃത്വത്തിൽ നീക്കം ചെയ്യുക.

7) അതിഥി തൊഴിലാളികളുടെ സ്ക്രീനിങ് ക്യാമ്പും താമസസ്ഥലങ്ങളിലെ ശുചിത്വ പരിശോധനയും ഏപ്രിൽ 11 മുതൽ 26 വരെ തിയ്യതികളിൽ.8) റെഡ് ക്രോസ് ദിനാചരണവും ദുരന്തനിവാരണ തയ്യാറെടുപ്പും.

9 )കുടിവെള്ള സ്രോതസ്സുകളുടെ മാസ് ക്ലോറിനേഷനും പൊതു കിണറുകളിലെ കുടിവെള്ള പരിശോധനയും.

10)ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ പരിശോധന.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com