LOCAL NEWSNews

എൽഡിഎഫ് മാർച്ചും ധർണയും നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് മാർച്ചും ധർണയും നടത്തി. മാർച്ചും ധർണയും സിപിഐഎം ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.

പൊതുശ്മശാനത്തിലെയും മാലിന്യ സംസ്കരണ കേന്ദ്രത്തിലേയും അനാഥാവസ്ഥ
പദ്ധതി വിഹിതം നഷ്ടപ്പെടുത്തൽ, വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുന്നതിലെ അനാസ്ഥ ,ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ കെടുകാര്യസ്ഥത, പഞ്ചായത്ത് ലൈബ്രറിയുടെ പ്രവർത്തനരാഹിത്യം, കുടിവെള്ള വിതരണത്തിലെ അഴിമതി -സർവ്വോപരി ,ഭരണ ത്തകർച്ച – എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

സജി ഫിലിപ്പ് ,സി എൻ പുരുഷോത്തമൻ ,അബ്രഹാം മാനുവൽ, ലാൽ കുമാർ, ജോയി മ്ലാങ്കുഴി, ഗണേഷ്‌ ബാബു, കെ.ഡി ആന്റണി, കെ.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com