LOCAL NEWSTHIRUVAMBADY
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കർഷകനെ എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: ഇന്നലെ പകൽ സ്വന്തം കൃഷിസ്ഥലത്തു വെച്ചുകാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിനു വിധേയനായ ചീങ്കല്ലേൽ ബെന്നിയെ തിരുവമ്പാടിയിലെ എൽ.ഡി.എഫ് സംഘം സന്ദർശിച്ചു.
മാരകമായ പരിക്കേറ്റ ബെന്നി, അടിയന്തര ശസ്ത്രക്രിയക്കു വിധേയനായി, മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ബെന്നിക്ക് അടിയന്തിര ചികിൽസാ ചെലവുകളും നഷ്ടപരിഹാരവും നൽകണമെന്ന് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.
ജോളി ജോസഫ്, സി. ൻ പുരുഷോത്തമൻ ,റോയി കടപ്രയിൽ, ജോയി മ്ലാങ്കുഴി, വിൽസൺ താഴത്തു പറമ്പിൽ, ഷിജോ വടക്കേൻ തോട്ടം, സുബിൻ കുര്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു



