LOCAL NEWS

പുസ്തക സമർപ്പണവും വീട്ടുമുറ്റ പച്ചക്കറി- കൃഷി പരിശീലനവും നടത്തി

മുക്കം: താഴക്കോട് ഗവ: എൽ .പി .സ്കൂൾ ലൈബ്രറിയിലേക്ക് പരിഷത് സംഭാവന ചെയ്ത ലൈബ്രറി പുസ്തകങ്ങളുടെ സമർപ്പണവും രക്ഷിതാക്കൾക്കുള്ള വീട്ടുമുറ്റ പച്ചക്കറി കൃഷി പരിശീലനവും സ്കൂളിൽ നടന്നു പുസ്തക സമർപ്പണം KSSP സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി നിർവ്വഹിച്ചു. മീന ജോസഫ് പുസ്തകം ഏറ്റുവാങ്ങി ചടങ്ങിൽ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സി കെ ജയതി ആധ്യക്ഷ്യം വഹിച്ചു.എൻ. ശാന്തകുമാരി, സൽമാനുൽ ഫാരിസ് PK,വിജീഷ് പരവരി എന്നിവർ സംസാരിച്ചു . പരിസ്ഥിതി പ്രവർത്തകനായ A V സുധാകരൻ മാസ്റ്റർ കൃഷി പരിശീലന ക്ലാസ് നയിച്ചു. ഹരിതഭവനം പദ്ധതിയുടെ പ്രചരണാർത്ഥം മുക്കം പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തിലാണ് കൃഷി പരിശീലനം അരങ്ങേറിയത് . ആവശ്യമായ വിത്തുകളും സൗജന്യമായി നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com