KERALA NEWS

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ്;മോട്ടോർ വാഹന വകുപ്പ്

2019 ഏപ്രിൽ 1ന് മുൻപ് റെജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി റെജിസ്ട്രേഷൻ പ്ലേയ്റ്റ് [HSRP] ഘടിപ്പിക്കാവുന്നതാണ്. ഇപ്പോൾ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചേർസ് (സിയാം) പഴയ വാഹനങ്ങൾക്കും HSRP ഓൺലൈൻ റെജിസ്ട്രേഷൻ മുഖേന ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഓൺ ലൈനിൽ ബുക്ക് ചെയ്ത് നിങ്ങളുടെ അടുത്തുള്ള വാഹന ഡീലറിൽ നിന്ന് ഘടിപ്പിക്കാവുന്നതാണ്.ഈ സൗകര്യം വാഹന ഉടമകൾ പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോർ വാഹന വകുപ്പ്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്സ് (SIAM) സിയാമിന്റെ വെബ്സൈറ്റ് വഴി (https://www.siam.in) 2019 ഏപ്രിൽ ഒന്നിന് മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) ഓർഡർ ചെയ്യാവുന്നതാണ് അതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്
https://www.siam.in/hrspsubmit.aspx?mpgid=91&pgidtrail=91

1. https://www.siam.in സിയാമിന്റെ സൈറ്റിൽ പ്രവേശിക്കുക
2. BOOK HSRP ടാബിൽ ക്ലിക്ക് ചെയ്യുക
3. HSRP Registration – വിശദാംശങ്ങൾ പൂരിപ്പിക്കുക
4. വാഹനത്തിന്റെ ക്ലാസ്, വാഹന നിർമ്മാതാവ് എന്നിവ തിരഞ്ഞെടുക്കുക
5. HSRP ഘടിപ്പിക്കേണ്ട സ്ഥലവും വാഹന ഡീലറും തിരഞ്ഞെടുക്കുക
6. ഓൺലൈനായി പേമെന്റ് അടയ്ക്കുക
7. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കുക
8. എൽഎംവി (കാർ) വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 600 രൂപയും നികുതിയും അടയ്ക്കണം.
9. ഇരുചക്ര വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 300 രൂപയും നികുതിയും അടയ്ക്കണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഫോണിൽ പുതിയ HSRP ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ SMS ആയി ലഭിക്കും. HSRP പ്രിന്റ് ചെയ്യാൻ തുടങ്ങുമ്പോഴും അത് ഫിറ്റ് ചെയ്യേണ്ട ഡീലർ പോയിന്റിൽ എത്തുമ്പോഴും നമുക്ക് SMS ലഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com