
കോഴിക്കോട്: മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു.
മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു.അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം നടന്നത്



