LOCAL NEWS

വി​ഷു എ​ത്തി; പ​ട​ക്ക വി​പ​ണി സ​ജീ​വം

തിരുവമ്പാടിയിലെ അബു ഫാൻസി പടക്കകടയിൽ നിന്നുള്ള ദൃശ്യം

വി​ഷു​വി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ന​ഗ​ര​ത്തി​ലെ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​ഷു എ​ത്തു​ന്ന​തി​നും മാ​സ​ങ്ങ​ൾ മു​ന്പ് ത​ന്നെ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡി​ന് ശേ​ഷം മേ​ഖ​ല​യി​ൽ ഉ​ണ​ർ​വ് പ​ഴ​യ​ത് പോ​ലെ ആ​യി​ട്ടി​ല്ലെ​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ ക​ട​ക​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

എ​ക്കാ​ല​ത്തെ​യും പോ​ലെ പു​തു​മ വി​ത​റു​ന്ന പ​ട​ക്ക​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും താ​രം. ഇ​ത്ത​വ​ണ വ​ർ​ണം വി​ത​റു​ന്ന ന്യൂ​ജ​ൻ പ​ട​ക്ക​ങ്ങ​ളാ​ണ് വി​പ​ണി കീ​ഴ​ട​ക്കി​യി​ട്ടു​ള്ള​ത്. പ​ഴ​യ​തു​പോ​ലെ പ​ട​ക്ക ക​ട​ക​ളി​ലെ​ത്തു​ന്ന കു​ഞ്ഞു​കു​ട്ടി​ക​ളെ പൊ​ട്ടാ​സും ക​മ്പി​ത്തി​രി​യും മ​ത്താ​പ്പു​വും മാ​ത്രം കാ​ട്ടി തൃ​പ്തി​പ്പെ​ടു​ത്താ​നാ​വി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ പ​ട​ക്ക വി​പ​ണി​യി​ലു​മു​ണ്ട് ന്യൂ​ജെ​ൻ ടെ​ച്ച്. നാ​ട​ൻ പ​ട​ക്ക​ങ്ങ​ളു​ടെ കാ​ത​ട​പ്പ​ൻ ശ​ബ്ദ​ങ്ങ​ളോ​ട​ല്ല, മ​റി​ച്ച് ഫാ​ൻ​സി പ​ട​ക്ക​ങ്ങ​ളോ​ടാ​ണ് എ​ല്ലാ​വ​ർ​ക്കും പ്രി​യ​മെ​ന്ന് പ​ട​ക്ക ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ഡ്രോ​ൺ, ഹെ​ലി​കോ​പ്ട​ർ തു​ട​ങ്ങി​യ​വ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഓ​ല​പ്പ​ട​ക്ക​ങ്ങ​ൾ, മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ ക​മ്പി​ത്തി​രി, പൂ​ത്തി​രി, നി​ല​ച്ച​ക്രം പൂ​ക്കു​റ്റി തു​ട​ങ്ങി​യ ഇ​ഷ്ട ഇ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ ചെ​ല​വ്. വി​വി​ധ നി​ര​ക്കി​ലു​ള്ള പ​ട​ക്ക കി​റ്റു​ക​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.
ഇ​തി​നി​ടെ ഓ​ൺ​ലൈ​നി​ലും പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​ണ്. ഓ​ൺ​ലൈ​നി​ൽ 80 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വി​ൽ പ​ട​ക്ക​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ​ട​ക്ക നി​ർ​മാ​ണ​ത്തി​നും വി​ൽ​പ​ന​ക്കും പ്ര​ത്യേ​ക ലൈ​സ​ൻ​സ് വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ഓ​ൺ​ലൈ​നാ​യി പ​ട​ക്ക​ങ്ങ​ളെ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യെ​ത്തി​യ പ​ട​ക്ക​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ത​കൃ​തി​യാ​യി ന​ട​ന്നാ​ൽ ക​ച്ച​വ​ടം കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് അം​ഗീ​കൃ​ത ക​ച്ച​വ​ട​ക്കാ​രി​ലു​ള്ള​ത്. ജോ​ലി​ക്കാ​രെ നി​യോ​ഗി​ച്ച് 18 ശ​ത​മാ​നം നി​കു​തി​യും കെ​ട്ടി​ട വാ​ട​ക​യും ലൈ​സ​ന്‍​സും വാ​ങ്ങി ക​ച്ച​വ​ട​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന ത​ങ്ങ​ള്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്നാ​ണ് പ​ല വ്യാ​പാ​രി​ക​ളും ചോ​ദി​ക്കു​ന്ന​ത്. അ​തേ സ​മ​യം അം​ഗീ​കൃ​ത ക​ച്ച​വ​ട​ക്കാ​ര്‍ പ​ത്തി​ര​ട്ടി വ​രെ വി​ല കൂ​ട്ടി​യാ​ണ് ക​ട​ക​ളി​ല്‍ പ​ട​ക്കം വി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

5000 എ​ണ്ണ​ത്തി​ന്‍റെ മാ​ല​പ​ട​ക്കം ക​ട​ക​ളി​ല്‍ വി​ൽ​ക്കു​ന്ന​ത് 3500 രൂ​പ​യ്ക്കാ​ണ്. ഇ​വ ഓ​ണ്‍​ലൈ​നി​ന്ന് 1100 രൂ​പ​യ്ക്ക് ല​ഭി​ക്കും. വി​ല​യി​ൽ ഇ​ത്ര വ​ലി​യ വ്യ​ത്യാ​സം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ ഓ​ൺ​ലൈ​ൻ പ​ട​ക്ക വി​പ​ണി​യെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ളും പ​റ​യു​ന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com