LOCAL NEWS

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആസൂത്രണം നടന്നത് രണ്ടാഴ്ച മുമ്പ്, 3 പേര്‍ കസ്റ്റഡിയില്‍

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. 

തട്ടികൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ പരപ്പൻ പൊയിൽ, താമരശ്ശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാസർക്കോട് രജിസ്ട്രേഷൻ കാറും, വാടകയ്ക്ക് എടുത്ത് നൽകിയ യുവാവിനെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവരിൽ നിന്നും ഷാഫിയെ ബന്ധിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തേ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇവർ താമരശ്ശേരി, പരപ്പൻ പൊയിൽ ഭാഗങ്ങളിൽ കറങ്ങി നടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com