LOCAL NEWSMUKKAM

ദേശീയ ഫയർ സർവീസ് ദിനാചരണം

മുക്കം : മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പതാക ഉയർത്തി. തുടർന്ന് ഫയർ സർവീസ് വാഹനങ്ങളെയും സിവിൽ ഡിഫൻസ്, ആപ്താ മിത്ര വളണ്ടിയർമാരെയും അണിനിരത്തി റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അഗ്നി പ്രതിരോധ ബോധവത്കരണ സന്ദേശം നൽകി.

മുക്കം ഫയർ സ്റ്റേഷനിൽ നിന്നാരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡ്, ടൗൺ ചുറ്റി മാമ്പറ്റ വഴി അഗസ്ത്യൻ മുഴിയിൽ സമാപിച്ചു. ഈ മാസം 20 വരെ ഫയർ സർവീസ് വാരാചരണമായി ആചരിക്കുകയാണ്. വാരാചരണത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ ക്‌ളാസുകൾ, സുരക്ഷാ ലഖുലേഖ വിതരണം, ഫയർ ഓഡിറ്റ്‌ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ അസി. സ്റ്റേഷൻ ഓഫീസർ സി. കെ മുരളീധരൻ, സീനിയർ ഫയർ ഓഫീസർമാരായ എം. സി. മനോജ്‌, പയസ് അഗസ്റ്റിൻ, സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com