LOCAL NEWSTHIRUVAMBADY

തിരുവമ്പാടി സി.എച്ച്. സെന്റർ സിൽവർ ജൂബിലി ആഘോഷം മെയ് 26 ന്

തിരുവമ്പാടി : നാടിന്റെ സാമൂഹിക – സാംസ്കാരിക -ജീവകാരുണ്യ രംഗങ്ങളിൽ അഭിമാനകരായ കാൽ നൂറ്റാണ്ട് പിന്നിട്ട തിരുവമ്പാടി സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്. 2023 മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 4 :00 മണി മുതൽ തിരുവമ്പാടി എം.സി. ഓഡിറ്റോറിയത്തിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ് വാർഷികം.

തിരുവമ്പാടി മിൽമുക്കിൽ സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ കർമ്മരംഗത്തിറങ്ങുന്നത് വായനശാല സ്ഥാപിച്ചു കൊണ്ടാണ്. വിദ്യാഭ്യാസ മന്ത്രിയായി തുടങ്ങി മുഖ്യമന്ത്രി പദം വരെ അലങ്കരിച്ച് കേരളത്തിന്റെ സാമൂഹിക വളർച്ചക്ക് ഊടുംപാവും നെയ്ത മഹാ മനീഷിയായ സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ ഓർമകളെ ജ്വലിപ്പിച്ച് നിർത്താനും നാടിന്റെ സ്പന്ദനമാവാനും കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് സെന്റർ ജൂബിലിയിലേക്ക് പാദമൂന്നുന്നത്.

സാധാരണക്കാരും കുടിയേറ്റ കർഷകരും അധിവസിക്കുന്ന നമ്മുടെ നാടിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടാണ് ഇക്കാലമത്രയും സെന്റർ പ്രവർത്തിച്ചത്. ചികിത്സക്കും വിവാഹാവശ്യങ്ങൾക്കും സഹായം, വീട് നിർമ്മാണം, മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷ്യ കിറ്റ് വിതരണം, പ്രളയ കാലത്ത് ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായം, കനിവ് പദ്ധതിയിൽ ആടിനെ നൽകൽ, റമദാൻ റിലീഫ് തുടങ്ങി സെന്ററിന്റെ കർമ്മമേഖല വിപുലമായിരുന്നു.സാംസ്കാരിക, കലാ പരിപാടികളും ഗാനമേളയും വാർഷികത്തിന് മാറ്റുകൂട്ടും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com