
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി മത്സരം ചേന്നമംഗല്ലൂർ ജി.യു.പി സ്കൂളിൽ വെച്ച് ആവേശകരമായി നടന്നു. പരിപാടി ഡിവിഷൻ കൗൺസിലർ ബനൂജ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ ലീല പുൽപറമ്പിൽ, ജസീല അസീസ്, ഷഫീഖ് മാടായി, നസീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി നിരവധിയേറെ മത്സരാർത്ഥികളാണ് കൈകളിൽ മൈലാഞ്ചി വിസ്മയം തീർത്തു മാറ്റുരച്ചത്.



