KARASSERYLOCAL NEWS

ഈദ് സ്നേഹസംഗമം നടത്തി

കാരശ്ശേരി : തണൽ സാംസ്കാരികകേന്ദ്രം നോർത്ത് കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. മതപരമായ ആഘോഷങ്ങൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരക്കൈമാറ്റവേളകളായി മാറണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു.കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി മുഖ്യാതിഥിയായി. എം.സി. സുബുഹാൻ ബാബു അധ്യക്ഷനായി.ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, റീനാ പ്രകാശ്, സുനിതാ രാജൻ, ഷാഹിന, എ.പി. മുരളീധരൻ, പി.കെ. ഷംസുദ്ദീൻ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഖുർആൻ വിജ്ഞാനപരീക്ഷയിൽ ജേതാക്കളായ ജസീന മുണ്ടയോട്ട്, ഫാത്തിമാബി, എ. സുലൈഖ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണംചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com