
റോഡരികിൽ മുറിച്ചിട്ടമരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. മുക്കം നഗരസഭയിലെ തെച്യാട് അങ്ങാടിയിലാണ് ആറുമാസംമുൻപ് റോഡിനോട് ചേർന്ന് മരം മുറിച്ചിട്ടത്.മരം റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഇതിനോടകം രണ്ട് അപകടങ്ങൾ ഇതുമൂലം ഇവിടെ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.സംഭവത്തിൽ നഗരസഭയ്ക്ക് പരാതി നൽകിയപ്പോൾ പൊതുമരാമത്ത് വകുപ്പാണ് മരംമുറിച്ചതെന്നും അവരാണ് മരങ്ങൾ മാറ്റേണ്ടതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറഞ്ഞു. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് മരങ്ങൾ റോഡ് വശങ്ങളിൽനിന്ന് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്



