
കൂടരഞ്ഞി: 1961 മുതൽ മലയോര മേഖലയായ കൂമ്പാറയിലെ വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നുനല്കിയ കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.”ഓർമ്മയോരം’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ഇന്ന് (ഏപ്രിൽ 30 ഞായർ) വൈകുന്നേരം അഞ്ചിന് സ്കൂൾ അങ്കണത്തിൽ വച്ചു പൂർവ വിദ്യാർഥി ചെയർമാനും സാഹിത്യകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ കൂമ്പാറ ബേബിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റൊ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാതിഥിയാവും



