കേരളോത്സവം: മുക്കത്ത് അത്‌ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.

മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്‌ലറ്റിക് മത്സരങ്ങൾ നീലേശ്വരം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായി അരങ്ങേറി.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഭവന വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മനീഷ ഉള്ളാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത്, കൗൺസിലർമാരായ സുനിൽ പൊയ്യേരി, അനിതാ ബാബു, ബബിത മനോജ്, ഷെരീഫ് വെണ്ണക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കായിക അധ്യാപകരായ ബാബു എം.കെ., അനിൽകുമാർ, പ്രദീപ്, ഷെബിൻ, സഗിൽ ഇ.കെ., കിരൺ ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നഗരസഭാ പരിധിയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നിരവധിയായ കായികതാരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.



