ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത:
നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.

തിരുവമ്പാടി :ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര പ്രശ്നം പരിഹരിക്കാൻ പാത അനിവാര്യമാണന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പേർട്ട് അടിയന്തരമായി സമർപ്പിച്ച് പദ്ധതി പ്രവർത്തനം ആരംഭിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. താമരശ്ശേരി ചുരത്തിൽ നിരന്തരമായുണ്ടാവുന്ന ഗതാഗതക്കുരുക്കും എം എൽ എ സബ്മിമിഷനിൽ ഉന്നയിച്ചു.
താൻ പദ്ധതിക്ക് എതിരല്ലന്ന് പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ 2026 ജൂലൈ മാസമുണ്ടായ
മണ്ണിടിച്ചിലിനെ തുടർന്ന് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.
, മണ്ണിടിച്ചിലിന്റെ സാധ്യത, ചെരിവുകളുടെ സ്ഥിരത, ഭൂഗർഭ ജലത്തിൻ്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിർമ്മാണ പ്രവർത്തവ പ്രത്യാഘാതം,
പാരിസ്ഥിതിക അനുമതികളിലെ വ്യവസ്ഥകൾ എന്നിവ സംബന്ധിച്ചാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുക. കമ്മറ്റി പല പ്രാവശ്യം യോഗം ചേർന്നിട്ടുണ്ട്. കരാർ കമ്പനിയുമായി ബന്ധപ്പെട്ട് ചില രേഖകൾ ലഭിക്കുന്നതിലെ കാലതാമസമാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നും കരാർ കമ്പനി രേഖകൾ നൽകുന്ന മുറക്ക് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിച്ച് നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്കപാതയുടെ നിർമാണം പ്രദേശത്തിന്റെ ഗതാഗത വികസനത്തിൽ വലിയ പ്രാധാന്യമുള്ളതാണ്. അതേസമയം, നിർമാണപ്രവർത്തനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളും പാരിസ്ഥിതിക വ്യവസ്ഥകളും പാലിച്ചാണോ നടക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
മണ്ണിടിച്ചിലിന്റെ കാരണങ്ങൾ ശാസ്ത്രീയമായും നിയമപരമായും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
നിർമാണപ്രവർത്തനങ്ങളിൽ കരാറുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിൽ വരും. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്–വയനാട് യാത്രയ്ക്ക് ബദൽമാർഗം ലഭിക്കുമെന്നും താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
.



