KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എൻ.എസ്.എസ്. ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) ആഭിമുഖ്യത്തിൽ ഒന്നാംവർഷ എൻ.എസ്.എസ്. വോളണ്ടിയർമാർക്കായി പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

വോളണ്ടിയർ ലീഡർ നേഹ ബാബു സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ്. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപകനുമായ രതീഷ് ടി. ക്ലാസ് നയിച്ചു.

എൻ.എസ്.എസിന്റെ ചരിത്രം, ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സാമൂഹിക പ്രതിബദ്ധത, സേവനമനോഭാവം, നേതൃത്വപാടവം, സഹകരണം എന്നിവയുടെ പ്രാധാന്യവും ക്ലാസിൽ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് പുതിയ അറിവുകളും പ്രവർത്തനങ്ങൾക്ക് പ്രചോദനവും പകരുന്നതായിരുന്നു ക്ലാസ്.

ഓറിയന്റേഷൻ പ്രോഗ്രാം ഏറെ പ്രയോജനകരമായിരുന്നുവെന്നും മികച്ച എൻ.എസ്.എസ്. വോളണ്ടിയർ എങ്ങനെയായിരിക്കണമെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങൾ എങ്ങനെ നിറവേറ്റണമെന്നും മനസ്സിലാക്കാൻ സാധിച്ചുവെന്നും വോളണ്ടിയർമാരായ ജ്യോതിഷ് കൃഷ്ണ, ടെസ്സ സാറാ നെൽസൺ എന്നിവർ അഭിപ്രായപ്പെട്ടു.

വോളണ്ടിയർ ലീഡർമാരായ ആൽവി സാജി, നേഹ ബാബു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ., സ്കൂൾ പ്രിൻസിപ്പൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com