
തിരുവമ്പാടി:ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുല്ലൂരാംപാറ സെൻറ് ജോസഫ് ഹയർ സെക്കൻ ണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീംമിന്റെയും ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ‘നേത്രദാനം മഹാദാനം ‘എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.ജെ ആന്റണി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നേത്രദാനം മഹാദാനം എന്ന വിഷയത്തിൽ ബിജീഷ്.എ ഒപ്റ്റോമെട്രിസ്റ്റ് ക്ലാസ് നടത്തി. എൻ എസ് എസ് പ്രാഗ്രാം കോഡിനേറ്റർ സീന പി.സി നേത്രദാന സമ്മതപത്രം വിതരണം നടത്തി, ജയിംസ് കെ.വൈ ,ജെസ്സി സെബാസ്റ്റ്യൻ (ജെ പി എച്ച്.എൻ) എന്നിവർ സംസാരിച്ചു,



