LOCAL NEWSTHIRUVAMBADY

മാർടെക്സ് സ്കൂൾ ബസാർ, സ്കൂൾ യൂണിഫോം, ക്രിസ്തുമസ് – ന്യൂ ഇയർ സമ്മാനോത്സവ് സമ്മാന വിതരണ ഉദ്ഘാടനം നടത്തി.

തിരുവമ്പാടി:എല്ലാവിധ പഠനോപകരണങ്ങളും മിതമായ വിലക്ക് ലഭ്യമാക്കുന്ന മാർടെക്സ് സ്കൂൾ ബസാർ മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു. നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിലുകൾ, ലഞ്ച് ബോക്സുകൾ, ഇൻസ്‌ട്രുമെന്റ് ബോക്സുകൾ, പ്രമുഖ കമ്പനികളുടെ കുടകൾ, സ്കൂൾ ബാഗുകൾ, റെയിൻ കോട്ടുകൾ എന്നിവയെല്ലാം ലഭ്യമാകുന്ന മാർട്ടെക്സ് സ്കൂൾ ബസാറിന്റെ പ്രവർത്തനം സംഘം പ്രസിഡന്റ്‌ കെ. ബാബു മാസ്റ്റർ പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ വെച്ച് ക്രിസ്മസ് – ന്യൂ ഇയർ മാർടെക്സ് സമ്മാനോത്സവ് പദ്ധതി നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു. ഈ അധ്യയന വർഷത്തെ സ്കൂൾ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.

ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ടോമി കൊന്നക്കൽ, ബിനു സി. കുര്യൻ, സജി കൊച്ചുപ്ലാക്കൽ, സംഘം ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, മനോജ്‌ വാഴേപറമ്പിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com