LOCAL NEWS

കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്‌ തിരുവമ്പാടിയിൽ പ്രകടനവും, സമ്മേളനവും നടത്തി

തിരുവമ്പാടി:കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചരിത്ര വിജയമാണ് നേടിയത്. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി ക്ക് കിട്ടിയതിനേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ കരസ്ഥമാക്കി മിന്നുന്ന വിജയമാണ് കോൺഗ്രസ്‌ കർണാടകയിൽ കരസ്ഥമാക്കിയത്.

കേന്ദ്ര ഭരണക്കാരുടെ ഭിന്നിപ്പിക്കലിനും, വിഭജിപ്പികലിനും എതിരെ രാഹുൽ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാൻ നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ത്യൻ ജനത സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കർണാടകയിലെ വിജയമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അഭിപ്രായപെട്ടു.കർണാടകയിലെ തിരെഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തിരുവമ്പാടിയിൽ കോൺഗ്രസ്‌ പ്രകടനവും സമ്മേളനവും നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.ജെ കുര്യാച്ചൻ, ഹനീഫ ആച്ചപറമ്പിൽ, ലിസി മാളിയേക്കൽ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, ബിജു എണ്ണാറുമണ്ണിൽ, മുഹമ്മദ് വട്ടപറമ്പിൽ, ടി.എൻ സുരേഷ്, യു.സി അജ്മൽ, ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, ബിനു സി. കുര്യൻ, അനുഗ്രഹ മനോജ്‌ തോണിപ്പാറ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com