KODANECHERYLOCAL NEWS

പതങ്കയത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ വിലക്കിന് പുല്ലുവില ; സഞ്ചാരികൾ ഇപ്പോഴും പുഴയിൽ ഇറങ്ങുന്നു

കോടഞ്ചേരി: സുരക്ഷാ പ്രശ്നങ്ങൾ കാരണം ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്ന നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ നൂറുകണക്കിന് ആളുകൾ ഇന്നും എത്തി.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തത് ചെറിയ രീതിയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.മിക്ക ദിവസങ്ങളിലും ഉൾക്കാട്ടിൽ മഴ പെയ്യുന്നതാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണം.യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാത്ത പതങ്കയം വെള്ളച്ചാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വിലക്ക് മറികടന്നാണ് ഇപ്പോൾ ടൂറിസ്റ്റുകൾ പുഴയിൽ ഇറങ്ങിയിരിക്കുന്നത്.

ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വെള്ളച്ചാട്ടത്തിന് സമീപം പ്രവേശനം നിരോധിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡ് ഇന്ന് സ്ഥാപിച്ചിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com