LOCAL NEWSPUTHUPPADY

അറവു മാലിന്യ പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കോടഞ്ചേരി : മലപുറം, അറവു മാലില്യപ്ലാന്റ് വിരുദ്ധ ജനകീയ സമരത്തെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് തകർക്കാനുള്ള നീക്കം ചെറുക്കുക , ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, സമര പന്തലിനും സമരവളണ്ടിയർമാർക്കും എതിരെയുള്ള ഗുണ്ടാ-ലഹരിമാഫിയ അക്രമത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സി പി ഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കോത്ത് അറവു മാലിന്യ പ്ലാന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

സി പി ഐ (എം) മലപുറം ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഗീത കെ ജി അദ്ധ്യക്ഷത വഹിച്ചു. ജിൽസൺ ജോൺ സ്വാഗതവും, ഇ കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. മാർച്ചിന് ശ്രീജ ബിജു, കെ രാജൻ, ഏ വി അബ്ദുറഹിമാൻ, വി കെ വിനേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com