KODANECHERYLOCAL NEWS

പതങ്കയത്ത് നിയന്ത്രണം കടുപ്പിച്ച് കോടഞ്ചേരി പോലീസ്

കോടഞ്ചേരി :പരിശോധന കർശനമാക്കി നാരങ്ങാതോട് പതങ്കയത്തിലേക്ക്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എതിർപ്പിനെ അവഗണിച്ച് പുഴയിലേക്ക് വരുന്നവരെ കർശനമായി താക്കീത് ചെയ്തും. ബോധവൽക്കരണ നടത്തിയും തിരിച്ചയച്ചു. ഇന്നലെയും എല്ലാ അറിയിപ്പുകളേയും അവഗണിച്ച് നൂറ് കണക്കിനാളുകളാണ് പതങ്കയം സന്ദർശിക്കുവാൻ എത്തിയത്.

എന്നാൽ പ്രവേശനകവാടമായ നാരങ്ങാതോട് വെച്ച് തന്നെ കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.ഐ കെ. സി അഭിലാഷിന്റെ നേതൃത്വത്തിൽ സഞ്ചാരികളെ തിരിച്ചയച്ചു. അനധികൃതമായ പ്രവേശിക്കുന്നവർ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ശിഷാ നടപടികൾക്ക് വിധേയമാകുമെന്നും എസ്.ഐ അറിയിച്ചു. കഴിഞ്ഞദിവസം പതങ്കയത്ത് ഒഴുക്കിൽപ്പെട്ട രണ്ടുപേരെ ഭാഗ്യം കൊണ്ടാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഉൾവനത്തിൽ മഴപെയ്താൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകും എന്ന് എവിടെയെത്തുന്ന പല സഞ്ചാരികൾക്കും അറിയില്ല. 20ൽ ലധികം മരണങ്ങളാണ് ഇതിനോടകം ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് നടന്നിട്ടുള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com