
ഒരു ചെറിയ കഥ..5.പോലിസ്…ഭർത്താവോ മക്കളോ ഇല്ലാത്ത എൻപത് വയസ്സുള്ള ബിയ്യുമ്മാത്ത വെറ്റിലയും പുകയിലയും വാങ്ങാനായി അങ്ങാടിയിൽ പോകുന്നത് പതിവായിരുന്നു.. ഒരു വടിയും കുത്തിപ്പിടിച്ച് റോഡരികിൽ നിന്ന് പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിച്ച് ഏതെങ്കിലും വണ്ടിയിൽ കയറി ഒന്നര കിലോമീറ്ററോളം ദൂരെയുള്ള അങ്ങാടിയിൽ പോയി അവർക്ക് വേണ്ടത് വാങ്ങി അതുപോലെ തിരിച്ച് പോരും..അന്നും പതിവുപോലെ ബിയ്യുമ്മാത്ത വണ്ടിക്ക് കൈ കാണിച്ചു.. വണ്ടി നിർത്തിയതിനുശേഷമാണ് ബിയ്യുമ്മാത്ത മനസ്സിലാക്കുന്നത് അത് പോലീസ് വണ്ടിയാണ് എന്ന്..
പെട്ടെന്ന് അവരെ തിരിച്ചറിഞ്ഞ് പരിഭ്രാന്തയായ ബിയ്യുമ്മാത്ത ഭയത്തോടെ പറഞ്ഞു,”ങ്ങേ.. ഇങ്ങളെയ്ന്യോ?, ഞാമ്പിചാരിച്ച് മൻസൻമാരെയ്ക്കുംന്ന്”.. അതുകേട്ട് ചിരിച്ച് ആ പോലീസുകാർ ആ ഉമ്മയെ അങ്ങാടിയിൽ കൊണ്ടുപോയി അവർക്ക് വേണ്ടത് വാങ്ങികൊടുത്ത് തിരിച്ച് കൊണ്ട് വന്ന് അവർ കയറിയയിടത്ത് ഇറക്കി.. തിരിച്ചുവന്ന ബിയ്യുമ്മാത്ത ആവേശത്തോടെ കൂടി നിന്നവരോട് പറഞ്ഞു..”പോലീസാരും ഞമ്മളെ മാതിരി നല്ലമൻസന്മാരാ”..Sidhique Patta..



