
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ലഹരി വിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് എൽസമ്മ അഗസ്റ്റിൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഒപ്പുമരത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന ദൃഢപ്രതിജ്ഞയോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തി. ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, പോസ്റ്റർ രചനാ മൽസരം . ഫ്ലാഷ് മോബ്, തുടങ്ങിയ പരിപാടികളും നടന്നു. അധ്യാപകരായ ജോസ്ന എൻ ജോയി . ജിസ ജോർജ് . ബിന്ദു കെ.മാത്യു . അബ്ദുൾ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



