പതങ്കയം ഒലിച്ചു ചാട്ടം പ്രദേശങ്ങളിലെ പുഴയിലേക്ക് ഇറങ്ങുന്നത് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തി

കോടഞ്ചേരി:കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലെ പുഴകളും പാറക്കെട്ടുകളും ദുരന്ത മേഖലകളായി മാറുകയാണെന്ന് കഴിഞ്ഞ വർഷങ്ങളിലായി ഉണ്ടായ അപകടങ്ങളും മരണങ്ങളും വ്യക്തമാക്കുന്നു. ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുകയോ ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാത്ത വെള്ളക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും പല ദുരന്തങ്ങൾക്കും കാരണമാകുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 8 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിൽ കഴിഞ്ഞ വര്ഷമുണ്ടായ അപകടത്തിൽ 18 വയസ്സുള്ള കുട്ടിയെ നേവി ടീം ഉൾപ്പെടെ 12 ദിവസം തിരച്ചിൽ നടത്തിയശേഷം മൃതദേഹം പല കഷ്ണങ്ങളായാണ് കണ്ടെടുക്കാനായത്. ഈ വർഷമുണ്ടായ രണ്ടു അപകടങ്ങളിൽ ഒരാൾ മരിക്കുകയും മറ്റു രണ്ടു പേരെ നാട്ടുകാർ അതി സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു.
അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരവധി തവണ ഇക്കാര്യം ചർച്ച ചെയ്തതാണ്. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും, പോലീസും നാട്ടുകാരും ബോധവൽക്കരണത്തിന് ഇറങ്ങിയിട്ടും നിരവധി പേരാണ് വിലക്ക് ലംഘിച്ചു. ഇവിടെ വെള്ളത്തിലിറങ്ങുന്നതു അതിനാൽ തന്നെ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് 2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 30 (1 ) (2 v പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ ചുമതലയാണ്.
ഈസാഹചര്യത്തിൽ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സൺ ആയ ഞാൻ ദുരന്ത നിവാരണ നിയമത്തിലെ സെൿഷൻ 26, 34 (b),(c), 71 & 72 എന്നിവ അനുസരിച്ചു. താഴെ പറയുന്ന രീതിയിൽ ഉത്തരവാകുന്നു
നിയമം ലംഘിക്കുന്ന ഓരോ വ്യക്തിയിൽ നിന്നും 1000/-രൂപ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. (Section 34 (m)of Disaster management (ACT 2005) പിഴ ഈടാക്കാനും നിയമനടപടി സ്വീകരിക്കാനും കോടഞ്ചേരി പോലീസ് SHO യെയും തിരുവമ്പാടി SHO യെയും ചുമതലപെടുത്തുന്നു. (Section 34 (h)of Disaster management ACT 2005) ജില്ലാ പോലീസ് മേധാവി (റൂറൽ), കോഴിക്കോട് ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകേണ്ടതാണ്.
ജൂൺ ഒന്നിന് മുൻപായി മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അതാതു പഞ്ചായത്തു സെക്രട്ടറിമാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. Section 30(v),xviii of Disaster management ACT 2005)
പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത്
തടയാനുള്ള ഉത്തരവാദിത്വം അതാതു ഭൂവുടമകൾക്കായിരിക്കും. അപകടങ്ങളും ദുരന്തങ്ങളും കുറക്കാൻ മേൽപ്പറഞ്ഞ ഉത്തരവ് കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ ഉത്തരവിന്റെ ലംഘനം ദുരന്ത നിവാരണ
നിയമത്തിലെ സെക്ഷൻ 51 പ്രകാരം ഗൗരവമായി കൈകാര്യം ചെയ്യുന്നതാണന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത ഐ.എ.എസ് ഉത്തരവിറക്കി പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് പഞ്ചായത്ത് അധികാരികളിലേക്കും ഫയർ സ്റ്റേഷനിലേക്ക് നോട്ടീസ് കൈമാറി.



