LOCAL NEWS

28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

മുക്കം:മുക്കം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽ 28 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ എം റഹിമാന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് മുക്കം യാത്രയയപ്പ് നൽകി.എംസി മനോജ്( സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ) സ്വാഗതവും മുക്കം സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണവും നടത്തി യാത്രയപ്പ് സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും മുക്കം നഗരസഭ ചെയർമാൻ പിടി ബാബു നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി കോഴിക്കോട് DFO കെഎം അഷ്റഫ് അലി പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിൽ വിവിധ പ്രതിനിധികൾ ആയ സുജിത്ത് കുമാർ ഇ സി (ഓഫീസേഴ്സ് അസോസിയേഷൻ), സി കെ മുരളീധരൻ (എ എസ് ടി ഒ മുക്കം), ഷൈബിൻ എം (KFSA), സിന്തിൽ കുമാർ (DMA),ഗോവിന്ദൻകുട്ടി(KHGA), ഷംസുദ്ദീൻ പി ഐ (rtd STO), എൻ വിജയൻ (rtd ASTO), ജാബിർ മുക്കം( POST WARDEN CIVIL DEFENCE MUKKAM ), നാസർ (Gr ASTO), അബ്ദുസലീം കെ സി (FRO D MUKKAM), രാധാകൃഷ്ണൻ സി (HG MUKKAM),ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു ചടങ്ങിൽ എം റഹിമാൻ മറുപടി പ്രസംഗം നടത്തുകയും ചെയ്തു.അജേഷ് ക്ലബ് ട്രഷറർപരിപാടിക്ക് നന്ദി അർപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com