LOCAL NEWSMUKKAM

മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കുഴിയിൽ വീണ് വിദ്യാർത്ഥി മരിച്ചു

മുക്കം:കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ്‌ ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്.

കൂട്ടുകാരോടൊപ്പമുള്ളകളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതുമണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി പുരോഗമിക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്.

ഇതിന് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടർന്നുള്ള തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി മാതാവ്: സിന്ധു സഹോദരി ആര്യ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com