
തിരുവമ്പാടി:പേരാമ്പ്രയിലെ വിക്ടറി ടൈൽസ് & സാനിറ്ററി എന്നസ്ഥാപനത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത തൊഴിലാളി ഗുണ്ടകളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുക.വ്യാപാരികൾക്ക് സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാൻ അവസരം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പേരാമ്പ്ര കടയിലെ തൊഴിലാളി ഗുണ്ടാ അക്രമണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിലെ വ്യാപാരികൾ പ്രകടനവും പൊതുയോഗവും നടത്തി.
കേരള വ്യാപാരിവ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി തോമസ്,ട്രഷറർ ഗഫൂർസിൻഗാർ,ഫൈസൽചാലിൽ,ടി.ആർ.സി.റഷീദ്,ബേബി വർഗീസ് ,എബ്രഹാം ജോൺ,തോമസ് സെബാസ്റ്റ്യൻ,നദീർ,ഗിരീഷ്.വി. ,ജാൻസി,വിജയമ്മ,എന്നിവർ നേതൃത്വംനൽകി



