KERALA NEWS

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനംമധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്നലെയാണ് വീണ്ടും തുറന്നത്.
ഈ ശനിയാഴ്ച്ച വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ അക്കാദമിക് കലണ്ടര്‍ അനുസരിച്ച്‌ ഈ വര്‍ഷം 13 ശനിയാഴ്ച്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.

അധ്യായന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജൂണ്‍ 7-ാം തീയതിയാണ് ആറാം പ്രവൃത്തി ദിനം, അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിവരെ മാത്രമായിരിക്കും കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയുക.

കഴിഞ്ഞ ദിവസം വന്‍ ആഘോഷ പരിപാടികളോടു കൂടിയാണ് കുരുന്നുകളെ സ്‌കൂള്‍ അധികൃതര്‍ വരവേറ്റത്. കളിചിരികളോടെ കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് എത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com