LOCAL NEWS

പരിസ്ഥിതിദിനം ആചരിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ജൂൺ 5 -പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സിജോ മാളോല വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളായ ഷാർബൽ മരിയ ജോസഫ്,എയ്ഞ്ചലീഷ്യ ജോസഫ് എന്നിവർ സന്ദേശം നൽകി. ദിയ മോൾ എം. മനോജും അഭിജിത് സുരേഷും ചേർന്ന് വൃക്ഷത്തൈ ഏറ്റുവാങ്ങി.പ്രസംഗം, കാവ്യാലാപനം,പോസ്റ്റർ നിർമാണം,പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ ജിസ ജോർജ്,ബിന്ദു കെ. മാത്യു,അനു അഗസ്റ്റിൻ, എൽസമ്മ അഗസ്റ്റിൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com