LOCAL NEWSNews

റോഡ് മുറിച്ചുകടക്കവേ ബസ്സിടിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : അരയിടത്തുപാലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവേ ബസ് കയറി സ്ത്രീക്ക്‌ ഗുരുതര പരിക്ക്. മെഡിക്കൽ കോളേജ് റഹ്മാനിയ സ്കൂളിന് സമീപം അമ്പലക്കോത്ത് പുതുക്കുടി പറമ്പ് ഗീത (62) യ്ക്കാണ് പരിക്കേറ്റത്.ബസ് തട്ടി അതേ ബസിനടിയിലേക്ക് വീണ ഗീതയുടെ കാലിലൂടെ മുൻചക്രങ്ങൾ കയറുകയായിരുന്നു.

രണ്ടു കാലിന് മുകളിലൂടെയും ബസ് കയറി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വലതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റി.പരിക്കേറ്റ ഇടതുകാലിൽ പ്ളാസ്റ്റിക് സർജറി നടത്തിയശേഷം ഐ.സി.യു.വിൽ ചികിത്സയിലാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com