
കൂടരഞ്ഞി : മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ റോഡിന് ഭീഷണിയായി നിൽക്കുന്ന മരം നാളെ മുറിച്ച് മാറ്റുകയാണ് ഈ സാഹചര്യത്തിൽ കൂടരഞ്ഞി കുരിശുപള്ളി ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള ഗതാഗതം നിരോധിച്ചു.
നാളെ (11/ 06 /2023 ) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.കൂമ്പാറ മരഞ്ചാട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലയോര ഹൈവേയുടെ ഭാഗമായ കരിങ്കുറ്റിയിൽ വന്ന് പോകേണ്ടതാണ്.അതുപോലെതന്നെ തിരുവമ്പാടി മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലയോര ഹൈവേയിലൂടെ സഞ്ചരിച്ച് കരിങ്കുറ്റിയിൽ നിന്ന് കൂടരഞ്ഞി വഴി പോകേണ്ട ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു. ആയതിനാൽ ടൗൺ ഭാഗത്ത് വൈദ്യുതിയും വിച്ഛേദിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.



