LOCAL NEWS

പിന്നില്‍ നിന്നും തെരുവുനായ പാഞ്ഞെത്തി; വരാന്ത ചാടി നായയെ തുരത്തി, ബാലന് രക്ഷകനായി യുവാവ്- വീഡിയോ

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ച്‌ കടിക്കാൻ തെരുവ്‌ നായയുടെ ശ്രമം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട്‌ തൊട്ടടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ചെറിയ വഴിയിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ തെരുവ് നായ തുരത്തുന്നതും കുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീടിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീട്ടിലുണ്ടായിരുന്ന ആള്‍ നായയെ തുരത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണ് ഇവിടെമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മദ്രസയില്‍ നിന്ന് മടങ്ങി വന്ന കുട്ടിയാണ് തെരുവുനായയുടെ മുന്നില്‍പ്പെട്ടത്. കൃത്യ സമയത്ത് വീട്ടുള്ളയാള്‍ പുറത്ത് വന്നിരുന്നില്ലെങ്കില്‍ കുട്ടിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ളത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com