LOCAL NEWSMUKKAM

തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവം:സ്ഥാപന ഉടമക്ക് 50,000 രൂപ പിഴ

മുക്കം നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ പെയ്ന്‍റ് ഗോഡൗണില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്കും മറ്റും ഒഴുക്കി വിട്ടത്. തോട്ടിലെ വെള്ളം പോലും കാണാത്ത തരത്തില്‍ മിക്ക ഭാഗങ്ങളിലും പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡില്‍ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളും കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. വീടുകളിലെ കിണറുകളില്‍ നിന്നും വെള്ളം പരിശോധനക്കായി എടുത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com