LOCAL NEWSNewsSPORTS

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ടീമിൽ ഇടംനേടി തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ്

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഷൂട്ടിങ് ടീമിൽ ഇടംനേടി തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് കേരളത്തിന് അഭിമാനമാകുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതാ ഷൂട്ടറാണ് വിദർശ.ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാകർ, ഒളിമ്പ്യന്മാരായ രുദ്രാംക്ഷ് പാട്ടീൽ, ഇഷ സിങ് എന്നിവരടങ്ങുന്ന ശക്തരായ 30 അംഗ ഇന്ത്യൻ സംഘത്തിലാണ് വിദർശയും ഇടംപിടിച്ചിരിക്കുന്നത്.മത്സരിക്കുന്ന ഇനങ്ങൾവനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എന്നീ ഇനങ്ങളിലാണ് വിദർശ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മത്സരിക്കുക.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പ്രോൺ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ വിദർശയും ഉണ്ടായിരുന്നു. വിദർശയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു അത്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ഷൂട്ടിങ് സംഘം നിലവിൽ ഡെറാഡൂണിൽ തീവ്ര പരിശീലനത്തിലാണ്. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ കൊച്ചാലുങ്കൽ കെ.ഡി. വിനോദിന്റെയും അനിതയുടെയും മകളാണ് വിദർശ. ഷൂട്ടിങ് താരവും കോച്ചുമായ മനു എസ്. രവിയാണ് ഭർത്താവ്. ഇന്ത്യൻ ഷൂട്ടിങ് ടീം കോച്ച് മനോജ് കുമാറിന്റെ കീഴിലാണ് വിദർശ നിലവിൽ പരിശീലനം നടത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com