
താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ ലോറി യന്ത്രതകരാർ മൂലം കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. രാവിലെ അഞ്ചു മണിയോടെ തുടങ്ങിയ കുരുക്ക് തുടരുകയാണ്. പോലീസും,സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾ മാത്രം വൺവേ ആയി കടന്ന് പോവുന്നുണ്ട്.



