LOCAL NEWSNews

മുത്തപ്പൻ പുഴയിലെ ഭൂപ്രശ്നം സംയുക്ത പരിശോധനക്ക് തീരുമാനമായി.

തിരുവമ്പാടി: ഏറെക്കാലമായി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് – മുത്തപ്പൻ പുഴ പ്രദേശത്തെ 476 -വിട്ടുകാരെ ബാധിപ്പിക്കുന്ന ഭൂപ്രശ്നത്തിനു പരിഹാരമാകുന്നു

60- വർഷത്തിലധികമായി കൈവശം വെച്ച്, കൃഷി ചെയ്യുന്ന ഭൂമി ഫോറസ്റ്റിനു വിട്ടുകൊടുക്കണം എന്നാണു് വനം വകുപ്പിൻ്റെ കാഴ്ചപ്പാട്.
1968- മുതൽ കർഷകർ നികുതി അടച്ച്, വീട് വെച്ച് സ്ഥിരതാമസമാക്കിയ ഭൂമിയാണ് – വനം വകുപ്പ് ,യാതൊരു വിധ ആലോചനയും കൂടാതെ – അടിയന്തിരാവസ്ഥക്കാലത്ത് വനഭൂമിയായി പ്രഖ്യാപിച്ചത്.

സർവ്വേ നമ്പർ -162,163-ൽ പെട്ട കൈവശ ഭൂമിക്കാർ അന്നു മുതൽ തീ-തിന്നാൻ തുടങ്ങിയതാണ്.വീടുനിർമ്മാണം, ബാങ്ക് ലോൺ, മറ്റു നിർമ്മാണം വർന്നങ്ങൾ ഇവക്കെല്ലാം ഡി എഫ് ഒയുടെ എൻ ഒ സി വാങ്ങി കൊടുക്കേണ്ടി വരുന്നു.

ഇതെല്ലാം സംബന്ധിച്ച്, കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ലിൻ്റോ ജോസഫ് എം. എൽ.എ മുഖാന്തിരം വനം – റവന്യൂ വകുപ്പ് മന്തി മാർക്ക് കൊടുത്ത നിവേദന പ്രകാരം നടന്ന ചർച്ചയിലാണ് – കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി യുടെ ഭാഗമായി – ജോയിൻ്റ് വെരിഫിക്കേഷനു തീരുമാനമായത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും റെവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായ സ്ഥലം സന്ദർശിക്കുകയും എല്ലാ രേഖകളും പരിശോധിക്കുകയും ചെയ്യും.അതിനു മുമ്പായി ജില്ലകളിലെ സ്ഥലം സന്ദർശിച്ച് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണം.

വനം – റവന്യൂ വകുപ്പ് മന്ത്രിമാരുമായുള്ള ചർച്ചയിൽ ലിൻ്റോ ജോസഫ് എം. എൽ.എ
കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്,
തോമസ് തെക്കേക്കറ്റ്, തോമസ് ആനക്കല്ലേൽ എന്നിവരും കർഷക പ്രതിനിധികളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com