LOCAL NEWS

ദോശ കാർണിവൽ സംഘടിപ്പിച്ചു.

മുക്കം:മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ ദോശ കർണിവൽ സംഘ ടിപ്പിച്ചു. വൈവിധ്യമാർന്ന ദോശ കൾ അതിഥികളുടെയും രക്ഷിതാക്കളെയും അതിശയിപ്പിച്ചു. വളരെ വ്യത്യസ്തവും രുചികരവുമായിരുന്നു ഓരോന്നും എന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു. വിവിധതരം ദോശകൾ കണ്ട അത്ഭുതത്തിലും ഇവയൊക്കെ തങ്ങൾക്കും രുചിക്കാമെന്ന ആവേശത്തിലുമായിരുന്നു പ്രതീക്ഷയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. പരിപാടി മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അസീസ് മലയമ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, കൗൺസിലർ റൈനീഷ് നീലാംബരി, എച് എം കെ ഷീബ, മാനേജർ സി ഹാരിസ്എന്നിവർ സംസാരിച്ചു. പി ആർ ഒ ടി പ്രഭാകരൻ, സി പുഷ്പവല്ലി, വിജകുമാരി കെ എസ് എന്നിവർ പരികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com