
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റ് മൂലം വ്യാപകമായ രീതിയിൽ കൃഷിനാശം ഉണ്ടായതായി അറിയുന്നു. കൃഷിനാശം സംഭവിച്ച കർഷകർ പ്രകൃതി ക്ഷോഭ ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള അപേക്ഷയും ഇൻഷൂർ ചെയ്തവർ ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള അപേക്ഷയും ഓൺലൈൻ വഴി AlMS പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ/ ഇ സേവാ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണന്നും അപേക്ഷ സമയത്ത് നികുതി ഷീട്ട് ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവ കൈയിൽ കരുതേണ്ടതാണന്നും. ആരും തന്നെ അപേക്ഷ നേരിൽ നൽകാൻ കൃഷിഭവനിൽ വരേണ്ടതില്ലന്നും നിങ്ങളുടെ സംശയങ്ങൾക്കും മറ്റു സഹായത്തിനുമായി കൃഷിഭവനിലെ ജീവനക്കാരെ വിളിക്കാവുന്നതാണന്നും കൃഷി ഓഫീസർ അറിയിച്ചു.1. രാജേഷ് +91 97457 919962. നളിനി +91 95398 311613. കൃഷി ഓഫീസർ 9747109744



