
കൂടരഞ്ഞി:ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ കെഎംസിടി മെഡിക്കൽ കോളേജ് ഡെന്റൽ കോളേജ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഒക്ടോബർ 17 ചൊവ്വ രാവിലെ 10 മണി മുതൽ ആരംഭിക്കും
ജനറൽ മെഡിസിൻ, ത്വക്ക് രോഗ വിഭാഗം,ഗൈനക്കോളജി,നേത്രരോഗ വിഭാഗം,എന്നീ വിഭാഗങ്ങളിലെ പ്രഗൽഭരായ ഡോക്ടർമാർ പങ്കെടുക്കും. കെഎംസിടി ഡെന്റൽ കോളജിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി പല്ലുകളുടെ ക്ലീനിങ് , പല്ലെടുക്കൽ എന്നീ സേവനങ്ങൾ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 30ന് ഉച്ചക്ക് ഒരു മണിക്കും ഇടയിൽ സ്കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.



