LOCAL NEWS

സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സചിത്രോത്സവ് – 2023

തിരുവമ്പാടി: ഒന്ന്, രണ്ട് ക്ലാസ്സുകളിലേക്കുള്ള സചിത്ര പാഠപുസ്തക നിർമാണ ശില്പശാല – സചിത്രോത്സവ് – 2023 പഞ്ചായത്തുതല ഉദ്ഘാടനം തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി സ്കൂളിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല ചോലയ്ക്കൽ നിർവഹിച്ചു. 200 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ശില്പശാല വേറിട്ട അനുഭവമായി. ഹെഡ്മാസ്റ്റർ സുനിൽ പോൾ, കുന്നമംഗലം ബി. ആർ. സി ട്രെയിനർ അസ്ദുൾ നാസർ എന്നിവർ പദ്ധതി വിശദീകരണം നടത്തി. പനോപകരണ നിർമാണത്തിൽ വൈദഗ്ധ്യം നേടിയ ഷീന, ഷബ്ന എന്നിവർ ശില്പശാല നയിച്ചു. അധ്യാപകരായ അയ്യൂബ്, അബ്ദുറബ്ബ്, ജബ്ബാർ, ലിസി, സി. സീമ, ഏയ്ഞ്ചൽ, സൗമ്യ, റീന, ആഗ്നസ് , മോളി, സി. ലീമ, മാതൃസമിതി ചെയർപേഴ്സൺ ബിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com