LOCAL NEWSNews

കെ എസ് ആർ ടി സി സർവ്വീസ് വെട്ടിച്ചുരുക്കുന്നു. പൊതു ജനം പെരുവഴിയിൽ അലയുന്നു.

കോഴിക്കോട്: പൊതു ഗതാഗത മേഖല ശക്തിപ്പെടുത്തുക. ജനങ്ങളുടെ യാത്ര സുഗമമാക്കുക എന്നതാണ് സംസ്ഥാന ഗവൺമെന്റിന്റെ ഗതാഗത നയം. എന്നാൽ നിലവിലുണ്ടായിരുന്ന പല സർവ്വീസുകളും കുറഞ്ഞ് വരുന്ന ദു:സ്ഥിതിയാണ് ട്രാൻസ്പോർട്ട് രംഗത്ത് കണ്ടുവരുന്നത് പ്രഭാതം മുതൽ പ്രദോഷം വരെ കെ എസ് ആർ ടി സി ബസ് സർവ്വീസ് ഉണ്ടായിരുന്ന ദേശസാൽകൃത റൂട്ടായി പരിഗണിച്ചിരുന്ന കോഴിക്കോട്- വയനാട് റൂട്ടിൽ ബസ് സർവ്വീസ് കുറഞ്ഞത് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കുന്നു.

മാത്രമല്ല, തിരുവമ്പാടി, പുന്നക്കൽ, പുല്ലൂരാംപാറ, കൂമ്പാറ എന്നീ സ്ഥലങ്ങളിലേക്ക് കോഴിക്കോട് സിവിൽ സ്റ്റേഷൻ വഴി സർവ്വീസ് നടത്തിയിരുന്ന പല സർവ്വീസുകളും ഇന്ന് പരിമിതമായ രീതിയിൽ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ രീതിയിൽ കെഎസ്ആർടിസി സർവ്വീസ് വെട്ടിക്കുറച്ചത്, ജീവനക്കാരുടെ കുറവ് കൊണ്ടോ, ബസ്സിന്റെ കുറവു കൊണ്ടോ എന്ന് വ്യക്തമല്ല. ഈ യാത്രാദുരിതത്തിന് ബന്ധപ്പെട്ട അധികൃതർ പരിഹാരമു ണ്ടാക്കണമെന്നും, സർവ്വീസ് പഴയരീതിയിൽ പുനഃക്രമീകരിച്ച് സർവ്വീസ് നടത്തുന്ന ബസ്സുകളുടെ റൂട്ടും, സമയവും ജനങ്ങൾക്ക് ഉപകാരപ്രദമായ സമയങ്ങളിലേക്ക് മാറ്റുകയും പ്രസ്തുത സമയവും റൂട്ടും പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com