
കോഴിക്കോട്:ഗാന്ധി റോഡില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു.കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹബൂദ് സുല്‍ത്താൻ (20) നോര്‍ത്ത് ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം.അപകടത്തിന് പിന്നാലെ യുവാവിനെയും പെണ്‍കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച നൂറുല്‍ ഹാദി കോഴിക്കോട് ജെ.ഡി.ടി. കോളേജിലെ മൂന്നാംവര്‍ഷ ബി.എ. ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്.



