GULF NEWSKODIYATHOORLOCAL NEWS

സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശി ​മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശിയായ യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. 

അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്.അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ് ഹാരിസിെൻറ മാതാപിതാക്കൾ ഫസീഹയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com