
തിരുവമ്പാടി:ജില്ലാ പഞ്ചായത്ത് ഇരുപത്തി ഒന്ന് ലക്ഷം രൂപ ഫണ്ട് ചില വഴിച്ച് പണി പൂർത്തീകരിച്ച കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ,കല്ലംപുല്ല് തമ്പുരാൻ കൊല്ലി റോഡിലെ കലുങ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബോസ് ജേക്കബ് ആധ്യക്ഷ്യം വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ ,വാർഡ് മെമ്പർ എൽസമ്മ ജോർജ് , വാർഡ് മെമ്പർ ബോബി ഷിബു , AE രാജേഷ്, ജോളി തെക്കേക്കര, മാത്യു, ഉഷ, ബിന്ദു, എന്നിവർ പ്രസംഗിച്ചു



