CAREERSLOCAL NEWS

പി.എസ്‌.സി അറിയിപ്പുകൾ

പരീക്ഷകള്‍ മാറ്റിവെച്ചു പി എസ്‌ സി ജൂൺ 29ന് നടത്താനിരുന്ന അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി ന. 582/2022) ഇൻ കേരള സ്റ്റേറ്റ് പോലൂഷൻ കണ്ട്രോൾ ബോർഡ്, വർക്‌ഷോപ് ഇൻസ്‌ട്രക്ടർ /ഡെമോൺസ്‌ട്രേറ്റർ /ഇൻസ്‌ട്രക്ടർ ഗ്രേഡ് II ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (ടെക്നിക്കൽ എജ്യുക്കേഷൻ ) (കാറ്റഗറി ന. 680/2022) എന്നീ പരീക്ഷകള്‍ ജൂലൈ19 ലേക്ക്‌ മാറ്റിവെച്ചു. പരീക്ഷാകേന്ദ്രവും സമയവും മാറ്റമില്ല. ജൂൺ 29 ലേക്ക്‌ ലഭ്യമാക്കിയിരുന്ന ഹാള്‍ടിക്കറ്റുമായി ഉദ്യോഗാര്‍ത്ഥികള്‍ അതേ പരീക്ഷാകേന്ദ്രത്തില്‍ തന്നെ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

പി എസ്‌ സി അറിയിപ്പ്ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട്-1 നേരിട്ടുള്ള നിയമനം) (സെക്കൻഡ് എൻ സി എ മുസ്‌ലിം) (കാറ്റഗറി ന. 649/2017) തസ്തികയുടെ 02.09.2019 തിയ്യതിയിൽ 649/19/ഡി ഒ ഡി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ട് 12.12.2022 തീയതിയിൽ പ്രസിദ്ധീകരിച്ച ഇതേ നമ്പർ ‘റാങ്ക് പട്ടിക റദ്ദാക്കൽ വിജ്ഞാപനം’ റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

പി എസ്‌ സി അറിയിപ്പ്30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ സെവൻത് എൻ സി എ – എസ്‌ സി തസ്തികയ്ക്ക് (കാറ്റഗറി നമ്പര്‍. 655/2022) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു.

പി എസ്‌ സി അറിയിപ്പ്ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂൾ ടീച്ചര്‍ (ഇംഗ്ലീഷ്‌) (കാറ്റഗറി നമ്പര്‍. 254/2021) തസ്തികയ്ക്ക്‌ 28.01.2023ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ രണ്ടാം ഘട്ടം ജൂലൈ 14ന്‌ പി എസ്‌ സി കണ്ണൂർ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികൾക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വൃക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ്‌ സി ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്‌.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ: 0495 2371971

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com