LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ:മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ഓമശ്ശേരിയിൽ നടക്കും

കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ഓമശ്ശേരിയിൽ നടക്കും. ഈ മാസം 29ന് ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടക്കുന്ന ടൂർണമെന്റ് ഒയിസ്‌ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ആണ് സംഘടിപ്പിക്കുന്നത്.

റൊയാഡ് ഫാം ഹൗസിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ ടീമുകൾ ഏറ്റുമുട്ടും. ഓമശ്ശേരിയുടെ ചരിത്രത്തിൽ പുതു അദ്ധ്യായം കുറിക്കുന്ന ഈ പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാനാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിപുലമായ ഒരുക്കങ്ങൾക്കായി ഡോ: എം കെ മുനീർ എം എൽ എ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അബ്ദുൽനാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കെ എന്നിവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ചെയർമാനായി അഷ്റഫ് കാക്കാട്ടിനെയും കൺവീനർ ആയി റസാഖ് പുത്തൂരിനെയും തെരഞ്ഞെടുത്തു. ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ ടി സെബാസ്റ്റ്യൻ, മലബാർ റിവർ ഫെസ്റ്റിവലിനു വേണ്ടി അജു ഇമ്മാനുവൽ, ജോസ് മാത്യു, പി ടി അഗസ്റ്റിൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. പി വി ഹുസൈൻ മാസ്റ്റർ, രാജീവൻ മാസ്റ്റർ, റസാഖ് ഓമശ്ശേരി, പി എ ഹുസൈൻ മാസ്റ്റർ, ജയപ്രകാശ്, ഇ കെ ഷൗക്കത്തലി എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com