LOCAL NEWS

സംസ്ഥാനതല ശാസ്ത്രോത്സവം: എ ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കി കൂമ്പാറ എച്ച്എസ്എസ് വിദ്യാർഥികൾക്ക്

സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് വിദ്യാർഥികൾകൂമ്പാറ : സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ദൃശ്യ ടി അനുഗ്രഹ മരിയ ജോർജ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് റവന്യൂ ജില്ലാ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ആണ് ഇവർ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. 7 8 10 ക്ലാസുകളിൽ പഠിക്കുന്ന വിവിധ പ്രകാശ പ്രതിഭാസങ്ങളെ ഏറ്റവും ലളിതമായി വിദ്യാർഥികളുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും വിധമുള്ള പരീക്ഷണ സംവിധാനങ്ങളുമായിട്ടാണ് ഇവർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com