LOCAL NEWS

ഭവന നിർമാണത്തിന് 2.5 കോടി വായ്പ എടുക്കുന്നു

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രാ​യ 336 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യ ഒ​രു പാ​ർ​പ്പി​ടം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹ​ഡ്കോ​യി​ൽ നി​ന്നും ര​ണ്ട​ര​ക്കോ​ടി രൂ​പ ലോ​ണെ​ടു​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ൽ​കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യി ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ബാ​ക്കി​വ​രു​ന്ന മൂ​ന്നു​ല​ക്ഷം രൂ​പ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ നി​ർ​ബ​ന്ധി​ത വ​ക​യി​രു​ത്ത​ലാ​യ ഇ​രു​പ​ത് ശ​ത​മാ​നം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടും കു​റ​വു​ള്ള തു​ക സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യി​ൽ ഹ​ഡ്കോ​യി​ൽ നി​ന്നും പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി ല​ഭ്യ​മാ​ക്കി​യു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.നി​ല​വി​ൽ ലൈ​ഫ് 2020 ഭ​വ​ന പ​ദ്ധ​തി​ക്ക് വേ​ണ്ടി പ​ഞ്ചാ​യ​ത്ത് 1,94,53,454 രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 101 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ച്ചു വ​രു​ന്നു. ര​ണ്ടാം​ഘ​ട്ട​മാ​യി 50 വീ​ടു​ക​ൾ കൂ​ടി ഉ​ട​നെ എ​ഗ്രി​മെ​ന്‍റ് വ​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ക​ർ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 12 വീ​ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ തെ​യ്യ​പ്പാ​റ​യി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ക്കോ​ൽ ന​ൽ​കി നി​ർ​വ​ഹി​ച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com